Sunday, May 07, 2006

ആറന്മുളക്കണ്ണാടി

കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും മകുടോദാഹരണം .

പ്രത്യേകതകള്
1. സാധാരണ കണ്ണാടികളേപ്പോലെ സ്ഫടികം കൊണ്ടല്ല ആറന്മുളക്കണ്ണാടി നിര്മിക്കുന്നത്. ചെമ്പും റ്റിന്നും രഹ്സ്യമായ മറ്റു ലോഹങ്ങളുമാണിതുണ്ടാക്കാനുപയോഗിക്കുന്നത് .
2. ലോഹം കൊണ്ടുള്ളതായതിനാല് പ്രതലത്തില് നിന്നു തന്നെയാണു പ്രതിഫലനം നടക്കുന്നത്. മറ്റു ദര്പ്പണങ്ങള്ക്ക് അകത്തേ രസം പൂശിയ പ്രതലത്തില് നിന്നാണു പ്രതിഫലനം സംഭവിക്കുന്നത്.
3. ആറന്മുളയിലെ ഒന്നു രണ്ടു കുടുംമ്പങ്ങള്ക്ക് മാത്രമറിയുവാന്ന ഇതിന്റെ നിര്മാണ വിദ്യ അവരിപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു.
4. തിരുവാറന്മുളയപ്പന് ( ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠ ) മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടിയാണിതെന്നാണൈതിഹ്യം .
5. വിഷുക്കണിക്കു ആറന്മുള കണ്ണാടിയും കൂടിവെക്കുന്നത് ആറന്മുളയിലെ ഒരു ആചാരമാണ്.


© Copyright 2006. Bipin C Nair. All rights reserved.
പകര്പ്പവകാശം (ഉണ്ണികൃഷ്ണന് ആറന്മുള)

തിരുവാറന്മുള ശ്ലോകം

അഞ്ചാലൊന്നിന്റെ മദ്ധ്യേ മരതക മലപോല്‍ ഭോഗഭോഗീന്ദ്രതല്പേ
ചാഞ്ചല്‍ചില്ലീവിലാസേ ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ടവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍-
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍



© Copyright 2006. Bipin C Nair. All rights reserved.
പകര്പ്പവകാശം (ഉണ്ണികൃഷ്ണന് ആറന്മുള)

Wednesday, April 19, 2006

ആറന്മുള വള്ളംകളി

എല്ലാവര്‍ക്കും എന്റെ നമസ്കാരം.
ആറന്മുളയെപ്പറ്റിപ്പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതു വള്ളംകളിയാണ് .
ഇതാ ആറന്മുള വള്ളംകളിയുടെ ഒരു ചിത്രം.




© Copyright 2006. Bipin C Nair. All rights reserved.
പകര്പ്പവകാശം (ഉണ്ണികൃഷ്ണന് ആറന്മുള)